പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് ബാധച്ചതായി വ്യാജ പ്രചരണം. അസ്ഥി വിഭാഗം ഡോക്ടര്‍ക്കാണ് കൊവിഡ് ബാധിച്ചതായി പ്രചരണം നടത്തിയത്. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലാവുകയും ചെയ്തു. അടൂര്‍ മുണ്ടപ്പള്ളി സ്വദേശി പ്രദീപ് കോട്ടപ്പിടി സ്വദേശി അമല്‍ എന്നിവരാണ് അറസ്റ്റിലായത്.
അടൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, സമ്പര്‍ക്ക രോഗ വ്യാപന സാധ്യത മുന്നില്‍ കണ്ട് അടൂര്‍ നഗരസഭയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചില്ലെങ്കിലും സമാനമായ നിയന്ത്രണങ്ങളാണ് നഗരസഭയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടൂര്‍ താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇവരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത്തരത്തില്‍ സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍.
നഗരസഭയിലെ 24, 26 വാര്‍ഡുകള്‍ കഴിഞ്ഞ ദിവസം കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട നഗരസഭയിലേത് പോലെ ഒരു ലാര്‍ജ് ക്ലസ്റ്റര്‍ ഉണ്ടാകുന്നുള്ള സാഹചര്യം ഒഴിവാക്കാനാണ് അടൂര്‍ നഗരസഭയില്‍ മുഴുവന്‍ ഒരാഴ്ചത്തേക്ക് കണ്ടയ്മെന്റ് സോണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നഗരസഭയിലേക്ക് പ്രവേശിക്കുന്ന എല്ലാ അതിര്‍ത്തികളും പൂര്‍ണ്ണമായും അടയ്ക്കുകയും ചെയ്തു.
Discussion about this post