ആലപ്പുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. ആലപ്പുഴയിൽ എടത്വാ കൈതമുക്ക് ജംഗ്ഷന് സമീപമാണ് ്പകടമുണ്ടായത്. തലവടി തണ്ണൂവേലിൽ സുനിലിന്റെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ് പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം ഉണ്ടായത്.
അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജംഗ്ഷന് സമീപം ഇവർ ഓടിച്ചിരുന്ന വാഹനം മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു.
അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.