കോഴിക്കോട്: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഇന്ന് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഡിക്കല്‍ ഷോപ്പുകള്‍ക്കും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
അതേസമയം അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചത്. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വടകര നാദാപുരം മേഖലയിലെ ജനപ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗവും വിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജില്ലയില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ട 26 കൊവിഡ് കേസുകളില്‍ 22ഉം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. വേളം വളയം വില്ല്യാപ്പള്ളി ചോറോട് ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണാണ്.
Discussion about this post