കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച എറണാകുളം മാര്‍ക്കറ്റ് ഭാഗികമായി തുറന്നേയ്ക്കും. ഒരേ സമയം മാര്‍ക്കറ്റിന്റെ മൂന്നിലൊന്ന് കടകള്‍ തുറക്കാന്‍ അനുമതി നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇവിടെ നടത്തിയ സാംപിള്‍ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് മാര്‍ക്കറ്റ് തുറക്കാനുള്ള തീരുമാനം.
എന്നാല്‍, വ്യാപാരികളുടെ സംഘടനയുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇതെങ്ങനെ നടപ്പില്‍ വരുത്തണമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനം എടുക്കുക. മാര്‍ക്കറ്റ് തുറക്കുകയാണെങ്കില്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാകും പ്രവര്‍ത്തനം നടക്കുക.
ജില്ലയിലെ കൊവിഡ് ക്ലസ്റ്ററുകളിലൊന്നായ ആലുവ മാര്‍ക്കറ്റും പ്രത്യേക ദിവസങ്ങളില്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. മൊത്തവ്യാപാരികള്‍ക്ക് കട ആഴ്ചയില്‍ ഒരു ദിവസം തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ചകളില്‍ വലതുവശത്തെ കടകളും ശനിയാഴ്ചകളില്‍ ഇടതുവശത്തുള്ള കടകളുമാകും തുറക്കുക. രാവിലെ ആറു മുതല്‍ 11 വരെയാണ് പ്രവര്‍ത്തന സമയം.
Discussion about this post