തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതില് പരിപാടിക്ക് ആരംഭത്തില്‍ തന്നെ തിരിച്ചടി. വനിതാ മതിലില്‍ നിന്ന് കേരള ബ്രാഹ്മണ സഭ പിന്മാറി. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ബ്രാഹ്മണ സഭയുടെ അധ്യക്ഷന്‍ കരിമ്പുഴ രാമന് അറിയിച്ചു. വനിതാ മതിലിനായി രൂപീകരിച്ച സംഘടനയില്‍ തുടരില്ലെന്നും രാമന് അറിയിച്ചു. അറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സംഘടന ആചാരങ്ങള്‍ക്ക് ഒപ്പമാണെന്നും ബ്രാഹ്മണ സഭ അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ബ്രാഹ്മണ സഭയുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ എതിര്‍പ്പ് ബ്രാഹ്മണ സഭാ പ്രതിനിധികള്‍ അന്ന് തന്നെ അറിയിച്ചിരുന്നു.
170ഓളം സമുദായ സംഘടനകളാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. എന്‍എസ്എസും യോഗക്ഷേമ സഭയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കെപിഎംഎസ്, എസ്എന്‍ഡിപി, കെഎസ്എസ് തുടങ്ങിയ പ്രമുഖ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വനിതാ മതിലിന്റെ സംഘാടനത്തിനായി പുന്നല ശ്രീകുമാര്‍ കണ്‍വീനറും വെള്ളാപ്പള്ളി നടേശന് ചെയര്‍മാനുമായി സമിതി രൂപീകരിച്ചിരുന്നു.
Discussion about this post