തിരുവനന്തപുരം: കൊവിഡ് വൈറസ് സമൂഹ വ്യാപനം തലസ്ഥാനത്ത് സംഭവിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുകയാണ്. സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേയ്ക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരും. തീരപ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇടവ-പെരുമാതുറ, പെരുമാതുറ- വിഴിഞ്ഞം,വിഴിഞ്ഞം-പൊഴിയൂര്‍ എന്നീ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടലിന്റെ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങള്‍ പ്രദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
സമൂഹ വ്യാപനമുണ്ടായ സ്ഥലത്ത് പരിശോധനയുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തീരദേശത്തെ ജനങ്ങള്‍ക്ക് അവിടെ തന്നെ ചികിത്സ ഒരുക്കുന്നതിനാണ് ശ്രമം. തലസ്ഥാനത്ത് തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് 16 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി കെകെ ശൈലജ കൂടുതല്‍ സെന്ററുകള്‍ ഒരുക്കുമെന്നും വ്യക്തമാക്കി. രോഗികള്‍ കുടുതലുള്ള പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post