തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
‘സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങള്‍ക്കും ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നിലവിലുള്ള തടസങ്ങള്‍ ഒഴിവാക്കുകയാണ് സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിച്ചത്. കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും വിവരങ്ങള്‍ ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നത്.
ഔദ്യോഗിക പരിപാടികളില്‍ അക്രെഡിറ്റേഷനോ പ്രവേശന പാസോ ഉള്ള ആര്‍ക്കും പ്രവേശിക്കാം. സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ക്ക് ഏതു സമയവും സംവദിക്കാനുള്ള സൗകര്യമാണ് ഒരുക്കാന്‍ ഉദേശിക്കുന്നത്. മാധ്യമ നിയന്ത്രണത്തിന്റെ പേരില്‍ ഉള്ള സര്ക്കുലറുമായുള്ള ആശങ്ക പരിഹരിക്കുമെന്നും’ മുഖ്യമന്ത്രി വ്യക്തമാക്കി’.
Discussion about this post