കൊച്ചി: പിടികൂടിയ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തുറവൂര്‍ സ്വദേശിയായ പ്രതിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂര്‍ സ്വദേശിയെ മറ്റു രണ്ടു പേര്‍ക്കൊപ്പം പോലീസ് പിടികൂടിയത്. ഒരു വര്‍ഷം മുമ്പ് നടന്ന സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതികളാണ് ഇവര്‍. കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. ശേഷം, സാംപിള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പ്രതികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് പ്രതിയുമായി സമ്പര്‍ക്കത്തില്‍ വന്ന പോലീസുകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്റ്റേഷന് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കുന്ന നടപടികള്‍ പുരോഗമിച്ച് വരികയാണ്.
Discussion about this post