വൈക്കം: ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം നിര്യാതനായി. 72 വയസ്സായിരുന്നു. കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. വൈക്കത്തിന് അടുത്ത് വെള്ളൂരാണ് സ്വദേശം.
ആഴ്ചപ്പതിപ്പുകളിലൂടെ പ്രചാരം നേടിയ ഒട്ടേറെ നോവലുകള്‍ എഴുതിയിട്ടുണ്ട്. നാല് സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും കഥ എഴുതിയിട്ടുണ്ട്.
പി പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകറിന്റെതാണ്.
വസന്തസേന, നന്ദിനി ഓപ്പോള്, കളിയൂഞ്ഞാല് എന്നീ സിനിമകളുടെയും കഥ സുധാകര്‍ മംഗളോദയത്തിന്റേതാണ്.
ചിറ്റ, പാദസരം, നന്ദിനി ഓപ്പോള്, ഈറന്‍ നിലാവ്, ഒറ്റക്കൊലുസ്സ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത, സൗന്ദര്യപൂജ, ശ്രീരാമ ചക്രം, വാസ്തുബലി, ശ്യാമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മനോരമ, മംഗളം എന്നീ വാരികകളിലൂടെ സുധാകര്‍ മംഗളോദയത്തിന്റെ എഴുത്തുകള്‍ ആഴ്ച തോറും വായനക്കാരെ തേടിയെത്തി.
Discussion about this post