കൊല്ലം: ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആതമഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരെ സസ്പെന്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകര്ക്കെതിരെയുളള മാനേജ്മെന്റ് നടപടി
ഫാത്തിമ മാതാ കോളേജില്‍ ബിഎ ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണ കഴിഞ്ഞ ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പ്ലസ് ടു പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിച്ച തന്റെ മകള്‍ ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ആരോപണം രാഖിയുടെ പിതാവ് നിഷേധിക്കുന്നു. കൂടാതെ മകളുടെ സംസ്കാരത്തിനുപോലും കോളേജ് അധികൃതര്‍ എത്തിയിട്ടില്ലയെന്ന് പിതാവ് പറഞ്ഞു.
Discussion about this post