നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് പ്രത്യേക കൗണ്ടര്‍ തുടങ്ങിയത്. ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. തീര്‍ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും കൗണ്ടറില്‍ ലഭിക്കും.
സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വിജെ കുര്യന് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുക. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം, അരവണ പ്രസാദങ്ങള്‍ക്ക് വേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകള്‍ ഈ കൗണ്ടറില്‍ നിന്ന് വാങ്ങാം.
സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഎം ഷബീര്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് എം ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് രാമകൃഷ്ണന് എസ്, ദേവസ്വം ബോര്‍ഡ് അസി. എന്‍ജിനീയര്‍ ഷാജി വികെ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post