കോഴിക്കോട്: വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തിയ സ്വർണ്ണം എത്തിച്ചെന്ന സംശയം ഉയർന്നതിന് പിന്നാലെ കോഴിക്കോട്ടെ ജ്വല്ലറിയിൽ പരിശോധന നടത്തി കസ്റ്റംസ്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം തൂക്കി നോക്കിയ ശേഷം പിടിച്ചെടുക്കുകയാണ്. അരക്കിണറിലെ ഹെസ്സ ഗോൾഡ്&ഡയമണ്ട്‌സ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തുന്നത്.
വ്മാനത്താവളത്തിലൂടെ കള്ളക്കടത്തായി എത്തിച്ച സ്വർണ്ണം ഇവിടേക്ക് എത്തിയെന്നും രാവിലെ മുതൽ തുടങ്ങിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടതെന്നും കസ്റ്റംസ് വൃത്തങ്ങൾ പ്രതികരിച്ചു. എന്നാൽ തിരുവനനന്തുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കസ്റ്റംസ് വ്യക്തത നൽകിയിട്ടില്ല.
ജ്വല്ലറിയിലെ മുഴുവൻ സ്വർണ്ണവും കസ്റ്റംസ് സംഘം തൂക്കി കണക്ക് തിട്ടപ്പെടുത്തി പിടിച്ചെടുക്കുകയാണ്. അനധികൃതമായി സൂക്ഷിച്ച സ്വർണ്ണമാണ് പിടിച്ചെടുക്കുന്നത്. നേരത്തെയും കോഴിക്കോട് ജില്ലയുടെ പലഭാഗത്തും സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ആളുകളുണ്ടെന്ന ആരോപണമുയർന്നിരുന്നു.