കോട്ടയം: ജീവനക്കാരിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ് ഇപ്പോള്‍. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചിരിക്കുകയാണ്.
അതേസമയം ഇന്ന് ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് ചുമട്ടു തൊഴിലാളികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യബോക്സുകള്‍ ഇറക്കുന്ന തൊഴിലാളികളാണ്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ചുമട്ടു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ക്കറ്റും അടച്ചിരിക്കുകയാണ്. അതേസമയം ഇരുവരുടെയും രോഗ ഉറവിടം അവ്യക്തമാണ്. മത്സ്യമാര്‍ക്കറ്റില്‍ ഇന്ന് 48 പേരെയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.