തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും മാസ്ക് ധരിക്കാത്ത സംഭവങ്ങളും ക്വാറന്റൈന് ലംഘനവും തുടരുന്നു. മാസ്ക് ധരിക്കാത്ത 5199 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 481 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതിന് ഇടയിലാണ് നിയന്ത്രണങ്ങള്‍ ലംഘനം തുടരുന്നത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 775 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 722 പേരാണ്. 174 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 61, 35, 16
തിരുവനന്തപുരം റൂറല്‍ – 185, 170, 22
കൊല്ലം സിറ്റി – 35, 44, 10
കൊല്ലം റൂറല്‍ – 57, 57, 37
പത്തനംതിട്ട – 19, 16, 4
ആലപ്പുഴ- 81, 77, 10
കോട്ടയം – 12, 14, 0
ഇടുക്കി – 25, 14, 2
എറണാകുളം സിറ്റി – 67, 71, 3
എറണാകുളം റൂറല്‍ – 69, 28, 13
തൃശൂര്‍ സിറ്റി – 16, 30, 7
തൃശൂര്‍ റൂറല്‍ – 16, 23, 3
പാലക്കാട് – 23, 30, 6
മലപ്പുറം – 14,16, 3
കോഴിക്കോട് സിറ്റി – 41, 41, 25
കോഴിക്കോട് റൂറല്‍ – 16, 23, 3
വയനാട് – 21, 0, 10
കണ്ണൂര്‍ – 9, 6, 0
കാസര്‍ഗോഡ് – 8, 27, 0
Discussion about this post