കൊവിഡ് ഭീതി: ബസുകളും സ്റ്റാന്‍ഡും അണുവിമുക്തമാക്കിട്ടും ഡ്യൂട്ടിയ്‌ക്കെത്തിയില്ല; 12 കണ്ടക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഈരാറ്റുപേട്ട: കൊവിഡ് ഭീതിയില്‍ ഡ്യൂട്ടിയ്‌ക്കെത്താതിരുന്ന 12 കണ്ടക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. ഈരാറ്റുപേട്ട ഡിപ്പോയിലെ 12 കണ്ടക്ടര്‍മാര്‍ക്കെതിരെയാണ് ഡിടിഒ നടപടിയെടുത്തത്.

എസ് രാജേഷ് കുമാര്‍, എംകെ വിനോദ്, എസ് കവിതാകുമാരി, പിആര്‍ രാജന്‍, കെജെ ഐസക്ക്, പികെ സന്തോഷ്, സോണിഷ്, എ ജഗതി, ബിജു കുമാര്‍, ബിജുമോന്‍, സ്റ്റീഫന്‍സണ്‍, ടിഎസ് ഹരികുമാര്‍ എന്നീ കണ്ടക്ടര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കൊവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭാ ജീവനക്കാരന്‍ ഈരാറ്റുപേട്ട ഡിപ്പോയിലെ ബസിലാണ് കോട്ടയത്ത് നിന്ന് യാത്ര ചെയ്തത്. തുടര്‍ന്ന് ഈ ബസിലെ ജീവനക്കാര്‍ ക്വാറന്റൈനിലാവുകയും ഡിപ്പോ അടയ്ക്കുകയും ചെയ്തു.

അതേസമയം, യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഉച്ചയോടെ ബസുകളും സ്റ്റാന്‍ഡും അണുവിമുക്തമാക്കിയ ശേഷം സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരെത്തിയില്ല. തുടര്‍ന്നാണ് നടപടിയെടുത്തത്.

Exit mobile version