ഷാര്‍ജ: തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേയ്ക്ക് എയര്‍ അറേബ്യ സര്‍വീസ് നടത്തിയത് ഒരു യാത്രക്കാരന് വേണ്ടി മാത്രമായിരുന്നു. എയര്‍ അറേബ്യയുടെ തിരുവനന്തപുരം-മംഗലാപുരം-ഷാര്‍ജ വിമാനമാണ് വ്യവസായി കെഎസ് ശശികുമാറുമായി പറന്നുയര്‍ന്നത്.
രണ്ടാഴ്ച അവധിക്ക് നാട്ടിലേയ്ക്ക് പോയതാണ് ശശികുമാര്‍. എന്നാല്‍ ലോക്ഡൗണ്‍ കാരണം നാട്ടില്‍ തന്നെ കുടുങ്ങുകയായിരുന്നു. അതേസമയം, ഭാര്യയും മക്കളും ഉള്‍പ്പെടെ ഷാര്‍ജയിലുമാണ് താമസം. ഇതോടെ ശശികുമാറും ആശങ്കയിലായി.
ഏറെ പരിശ്രമിച്ചാണ് തിരികെ മടങ്ങാന്‍ ടിക്കറ്റ് ലഭിച്ചത്. തിരുവനന്തുപരം വെണ്‍പാലവട്ടം സ്വദേശിയാണ് ശശികുമാര്‍. നേരത്തെയും യുഎഇയിലേക്കുള്ള പല വിമാനങ്ങളിലും യാത്രക്കാരുടെ എണ്ണം ഇത്തരത്തില്‍ വളരെ കുറവായിരുന്നു. ഇതിനു പിന്നാലെയാണ് ഒരു യാത്രക്കാരന് മാത്രമായി വീണ്ടും വിമാനം പറന്നു പൊങ്ങിയത്.