കൊച്ചി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരെ യുഡിഎഫ് നടത്താൻ തീരുമാനിച്ച എല്ലാ സമരങ്ങളും മാറ്റിയതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ തെരുവ് യുദ്ധത്തിലേക്ക് വരെ നീണ്ട സമരമുറകൾക്കാണ് യുഡിഎഫ് തൽക്കാലം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 31 വരെ സമരങ്ങൾ നടത്തില്ലെന്നും യുവജന പ്രസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയതായും കൺവീനർ വ്യക്തമാക്കി.
നേരത്തെ, ഹൈക്കോടതി കൊവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ലംഘിക്കുന്ന സമരപരിപാടികളെ വിമർശിക്കുകയും നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാർട്ടികൾ കൊറോണ വ്യാപനത്തിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് യുഡിഎഫിന്റെ നീക്കം. പ്രതിഷേധങ്ങൾ മാറ്റിവെച്ചെങഅകിലും സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തന്നെയാണ് യുഡിഎഫ് ശ്രമം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതൽ വ്യക്തമാകുന്നതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ ആരോപിച്ചു.
Discussion about this post