പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന കേസില്‍ കഴിഞ്ഞ 27നായിരുന്നു രഹ്ന ഫാത്തിമ റിമാന്‍ഡിലായത്.
Discussion about this post