തിരുവനന്തപുരം: ബ്രൂവറിക്ക് അനുമതി നിഷേധിച്ചു കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അനുമതിക്കുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്ന സമിതി ഈ മാസം 31നകം റിപ്പോര്‍ട്ട് നല്‍കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനിടെ വിവാദങ്ങളൊഴിവാക്കാനാണ് അനുമതി റദ്ദാക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്ന് ബ്രൂവറികളും രണ്ട് ഡിസ്റ്റലറികളും അനുവദിച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് അറിയിച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം പുതിയ അനുമതി നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു.
Discussion about this post