കലഞ്ഞൂര്‍(പത്തനംതിട്ട): എന്‍ട്രന്‍സ് പരീക്ഷയില്‍ തോല്‍ക്കുന്ന ഭയത്താല്‍ വിദ്യാര്‍ത്ഥിനി തീ സ്വയം തീകൊളുക്കി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് കുറിച്ച കുറിപ്പും കണ്ടെത്തി. കൂടല്‍ കൈലാസം വീട്ടില്‍ വിമുക്തഭടന് മധുവിന്റെ മകള്‍ അമൃതയാണ് (19) വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തീകൊളുത്തിയത്.
ചൊവ്വാഴ്ച രാത്രിയില്‍ ആഹാരം കഴിച്ചശേഷം ഉറങ്ങുന്നതിനായി രണ്ടാം നിലയിലുള്ള മുറിയിലേക്ക് പോയ അമൃതയെ രാവിലെ കത്തിക്കരിഞ്ഞനിലയിലാണ് വീട്ടുകാര്‍ കണ്ടത്. പഠിക്കുന്ന മേശയില്‍ ആത്മഹത്യക്കുറിപ്പും അമൃത എഴുതിവെച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ടാം നിലയിലുള്ള കിടപ്പുമുറി അടച്ചിട്ട നിലയിലായതിനാല്‍ ശബ്ദമൊന്നും പുറത്ത് കേട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം പ്ലസ്ടു കഴിഞ്ഞ് സ്വകാര്യ കോച്ചിങ് സെന്ററില്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിലായിരുന്നു അമൃത. പഠനത്തില്‍ മിടുക്കിയായിരുന്നു. പഠിക്കുന്ന ബുക്കുകളിലൊക്കെ കുത്തിവരച്ചിട്ട നിലയിലുമായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ശാസ്ത്രീയ കുറ്റാന്വേഷകസംഘവും സ്ഥലത്ത് പരിശോധന നടത്തി. അമ്മ: സരിത, സഹോദരി: പാര്‍വതി.
Discussion about this post