എടപ്പാള്‍; ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസിക്ക് നല്‍കാനായി സുഹൃത്ത് സമ്മാനിച്ച കേക്കിനുള്ളില്‍ നിന്ന് കണ്ടെത്തിയത് പുകയില ഉല്പന്നങ്ങള്. കേക്ക് പൂച്ച കടിച്ചതോടെയാണ് എല്ലാ കള്ളക്കളികളും വെളിച്ചതായത്. നടുവട്ടം ശ്രീവത്സം ആശുപത്രിയിലെ ക്വാറന്റൈന് കേന്ദ്രത്തിലാണ് സംഭവം.
ഇവിടെ കഴിയുന്ന പ്രവാസിക്ക് നല്‍കാനായാണ് സുഹൃത്ത് കേക്കും ബേക്കറി ഉല്പന്നങ്ങളും ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയാണ് ഏല്പിച്ചത്. ഇതിനിടെ കേക്കില്‍ പൂച്ച കടിച്ചു. കേക്ക് ഒഴിവാക്കി ബിസ്കറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യുവാവിന് കൈമാറുകയും ചെയ്തു. ശേഷം പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന ഉദ്ദേശത്തില്‍ ഇത് നാളെ നല്‍കാമെന്നും അറിയിച്ചു.
കേക്ക് പൂച്ചയ്ക്ക് തന്നെ നല്‍കാനായി മുറിച്ചപ്പോഴാണ് ഉള്ളില്‍ പുകയില ഉല്പന്നങ്ങളുടെ പാക്കറ്റ് കണ്ടെടുത്തത്. സംഭവത്തില്‍ യുവാവിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
Discussion about this post