ഇടുക്കി: ഇടുക്കി ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രാജാക്കാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയിലെ ആദ്യ ക്ലസ്റ്റകര് രൂപപ്പെട്ട രാജാക്കാട് പഞ്ചായത്തില്‍ മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം രാജാക്കാട് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം വന്നതെങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജാക്കാട്ടെ ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വണ്ടന്മേട്, ചിന്നക്കനാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം പൂര്‍ണ്ണമായും, രാജാക്കാട് സിഎച്ച്സി ഒപി വിഭാഗം താല്‍ക്കാലികമായും അടച്ചിരിക്കുകയാണ്. വിവിധ പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ഇടുക്കിയില്‍ കഴിഞ്ഞ ദിവസം 55 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്ത പതിനൊന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post