എന്‍ട്രന്‍സ് പരീക്ഷ: പൊന്നാനി താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി

പൊന്നാനി: പൊന്നാനി താലൂക്ക് കണ്ടെയ്‌മെന്റ് സോണില്‍ തുടരുകയും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാളെ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് വാഹന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി മുഖേനെ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പൊന്നാനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും രാവിലെ 6.30നാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള 4 ബസ് റൂട്ടുകളിലേക്കുള്ള ബസുകള്‍ പുറപ്പെടുക. ദൂരത്തിന് അനുസരിച്ച് ടിക്കറ്റ് ചാര്‍ജ് നല്‍കി യാത്ര ചെയ്യാം. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് കൈയില്‍ കരുതണം. ഒരു വിദ്യാര്‍ത്ഥിയോടൊപ്പം ഒരു രക്ഷിതാവിനെയാണ് ബസില്‍ അനുവദിക്കുക. യാത്രാ വേളയിലും പരീക്ഷാ ഹാളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാനിറ്റെസറുകള്‍ കൈയ്യില്‍ കരുതണമെന്നും കലക്ടര്‍ ഒാര്‍മ്മിപ്പിക്കുന്നു.

പൊന്നാനിയില്‍ നിന്നല്ലാതെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ബസില്‍ കയറാന്‍ അനുവദിക്കില്ല. ബസില്‍ പരീക്ഷയ്‌ക്കെത്തുന്നവര്‍ക്കായി പരീക്ഷയ്ക്ക് ശേഷം തിരികെ പൊന്നാനിയിലേക്കും സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പെടുത്തിയിട്ടുള്ള റൂട്ടുകള്‍:

1- പൊന്നാനി – എടരിക്കോട് – കോട്ടക്കല്‍ – ഒതുക്കുങ്ങല്‍ – ചെമ്മന്‍കടവ് – മലപ്പുറം
2- പൊന്നാനി – മലപ്പുുറം – മേല്‍മുറി – പൂക്കോട്ടൂര്‍ ( വള്ളുവമ്പ്രം – പുല്ലാനൂര്‍) – മൊറയൂര്‍ – കൊട്ടൂക്കര
3- പാെന്നാനി – വളാഞ്ചേരി – അങ്ങാടിപ്പുറം – മങ്കട ഇരുമ്പുഴി – മഞ്ചേരി
4- പൊന്നാനി – വേങ്ങര പാണക്കാട്- മലപ്പുറം

ബസ് പുറപ്പെടുന്ന സമയം- രാവിലെ 6.30 മണിക്ക്

പരീക്ഷയുമായി ബന്ധപ്പെട്ട് രാവിലെ 06 30 മണിക്ക് പൊന്നാനിയില്‍ നിന്നും തൃശ്ശൂര്‍ , കോഴിക്കോട് എന്നീ രണ്ട് സര്‍വീസുകള്‍ കൂടി ഉണ്ടാകും എന്ന് പൊന്നാനി കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്

Exit mobile version