തിരൂര്‍: ദേശീയ ടെന്നീസ് താരം താനാളൂര്‍ കരുവാന്‍ തൊടി സലീം ബാവയുടെ മകന് ഹാദിന് ബാവ വിവാഹിതനായി. ബന്ധുവായ നാസര്‍ ബാവയുടെ മകള്‍ ഹഫ്സയാണ് വധു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു താനാളൂരിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ഇടവേള നല്‍കിയാണ് ഹാദിന് വിവാഹത്തിനെത്തിയത്.
Discussion about this post