തൃശ്ശൂര്‍: എംഎം സേതുമാധവന്‍ അനുസ്മരണവും കാവ്യ പുരസ്‌കാര വിതരണവും ജൂലൈ 16 വ്യാഴാഴ്ച നടക്കും . വില്‍വട്ടം ബാങ്ക്, ഹെഡ് ഓഫീസ് പൊങ്ങണംകാടില്‍ വൈകീട്ട് 4.30 ക്ക് സംഘടിപ്പിക്കപ്പെടുന്ന അനുസ്മരണ ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടിജി അജിത അദ്ധ്യക്ഷത വഹിക്കും. സംവിധായകന്‍ പ്രിയനന്ദന്‍ പുരസ്‌കാര വിതരണം നടത്തും .
കാവ്യ പുരസ്‌കാര ജേതാവ് ഡോ. സി രാവുണ്ണി അവാര്‍ഡ് ഏറ്റു വാങ്ങും. സേതുമാധവന്‍ അനുസ്മരണ പ്രഭാഷണം പികെ ഷാജന്‍ നടത്തും. കെ രവീന്ദ്രന്‍ ,പ്രൊഫ. വി.ജി തമ്പി ,ഇഡി ഡേവീസ്, അഡ്വ. വിഡി പ്രേം പ്രസാദ് ,ഡോ. എംഎന്‍ വിനയകുമാര്‍ ,ഡോ. ശ്രീലതാമവര്‍മ്മ ,കെ ഉണ്ണികൃഷ്ണന്‍ ,പി കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ,എംആര്‍ ഗിരീഷ്‌കുമാര്‍, കെ മുരളീധരന്‍ എന്നവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും.
Discussion about this post