തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം. കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. 3,19,782 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 3,75, 655 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്
എറണാകുളം ജില്ലയിലാണ് വിജയ ശതമാനം കൂടുതല്‍. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു. 114 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. 18, 510 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. 234 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തില്‍ 81.8 ആണ് വിജയശതമാനം.
ഹയര്‍ സെക്കന്ററി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണ മാറ്റം ഉണ്ടാകും. ഫോട്ടോയും മാതാപിതാക്കളുടെ വിവരങ്ങളും ജനനതീയതിയും ചേര്‍ക്കും. ഈ മാസം തന്നെ പ്ലസ് വണ്‍ഫലവും പ്രഖ്യാപിക്കും. പുനര്‍ മൂല്യ നിര്‍ണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കും. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in എന്നീ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളായ PRD Live, Saphalam 2020, iExaMS എന്നിവയിലും ഫലമറിയാം.
Discussion about this post