പത്തനംതിട്ട: പരസ്യമായി പൊട്ടിക്കരച്ചിലും കുറ്റസമ്മതവുമായി ഉത്രയുടെ ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലാണ് സൂരജിന്റെ പരസ്യമായ കുറ്റസമ്മതം. വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു സൂരജിന്റെ പ്രതികരണം.
കരഞ്ഞുകൊണ്ട്, ഞാനാണ് ചെയ്തത്. ചെയ്തു, എന്നായിരുന്നു സൂരജിന്റെ വാക്കുകള്‍. എന്നാല്‍ എന്തിനാണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അങ്ങനയൊന്നുമില്ല എന്നായിരുന്നു പ്രതികരണം. ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഒന്നാംപ്രതിയായ സൂരജിനെയും കൂട്ടുപ്രതിയായ സുരേഷിനെയും പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്.
സംഭവത്തില്‍ വന്‍ ആസൂത്രണമാണ് പ്രതി നടത്തിയത്. പാമ്പിനെ കൈകാര്യം ചെയ്യാന്‍ യു ട്യൂബ് പഠനം മുതല്‍ കൈകളുടെ ചലന പരിശീലനം വരെ നടത്തിയ ശേഷമാണ് ഇയാള്‍ മൂന്നാമത്തെ ശ്രമത്തിലാണ് ഭാര്യ അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്ര (25) യെ കൊലപ്പെടുത്തിയത്.
Discussion about this post