കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 53 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനടക്കമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ, രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്ത് മെമ്പര്മാരുമുണ്ട്.
നേരത്തെ തൂണേരിയില്‍ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പര്‍ക്കത്തില്‍ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് 53 പേര്‍ക്ക് പോസിറ്റീവ് ആയത്. ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും സ്രവം പരിശോധനക്കെടുക്കും. അന്റിജന്‍ ടെസ്റ്റില്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ആറ് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post