കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സമൂഹ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഒരാഴ്ചത്തേക്ക് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു.
അതേസമയം കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്കും കൈയുറയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഏഴ് ദിവസത്തേക്ക് അടച്ച് പൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ 82 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത പത്ത് കൊവിഡ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്ത്തകന് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
Discussion about this post