കോഴിക്കോട്: കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ആഹ്വാനം ചെയ്ത വാഗ്ദാനം പാലിച്ച് ഡിവൈഎഫ്ഐ. 830 സ്മാര്‍ട്ട് ടിവികളാണ് കോഴിക്കോട് ഡിവൈഎഫ്ഐ കൈമാറിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനായി തുടങ്ങിയതോടെ സ്മാര്‍ട്ട് ഫോണും ടിവിയും ഇല്ലാതെ നിരവധി കുട്ടികള്‍ വിഷമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിവി ചാലഞ്ച് നടത്തിയത്.
ആഹ്വാനം ചെയ്തത് പോലെ തന്നെ ഡിവൈഎഫ്ഐ കൂട്ടായ്മ ടിവികള്‍ കൈമാറി. വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളായി നിശ്ചയിച്ച 168 പൊതു പഠനകേന്ദ്രങ്ങളിലും 662 വീടുകളിലേക്കുമാണ് ഡിവൈഎഫ്ഐയുടെ വിവിധ ഘടകങ്ങള്‍ ടിവി നല്‍കിയത്.
ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കൈമാറിയ ടിവികള്‍ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിപി മിനി, സമഗ്ര ശിക്ഷാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എകെ അബ്ദുല്‍ ഹക്കീം എന്നിവര്‍ ചേര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷില് നിന്ന് ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് ജില്ലാ പ്രസിഡന്റ് അഡ്വ:എല്‍ജി ലിജീഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post