തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. പരീക്ഷ വ്യാഴാഴ്ച (16)ന് തന്നെ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം നഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.
രോഗലക്ഷണമുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ തീവ്ര ബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരെ പ്രത്യോകമായി പരീക്ഷ എഴുതിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും.
സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും. മെയ് മാസത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷ കൊവിഡ് മൂലം നീണ്ടു പോവുകയായിരുന്നു.
നീറ്റ് ഫലം വന്ന ശേഷം മെഡിക്കല്‍ പ്രവേശനത്തിന് ഒപ്പമാണു കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനം നടത്തുന്നത്. ഹയര്‍സെക്കന്‍ഡറിയുടെ മാര്‍ക്കും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ സമീകരിച്ചു തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് എന്‍ജിനീയറിങ് പ്രവേശനം നടത്തുക.
Discussion about this post