കോഴിക്കോട്: വടകര പച്ചക്കറി മാര്‍ക്കറ്റിലെ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ രണ്ട് പച്ചക്കറി കട്ടവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒ നിര്‍ദേശം നല്‍കി.
സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.