പെരിന്തല്‍മണ്ണ: പതിവുപോലെ സിവില്‍ സ്റ്റേഷനില്‍ ലോട്ടറി വില്‍പ്പനയ്ക്ക് എത്തിയ പെരിന്തല്‍മണ്ണ സ്വദേശിയായ ഷൈജുവിന് കഴിഞ്ഞ ദിവസം സന്തോഷത്തിന്റെ ദിനമായിരുന്നു. 90 ശതമാനം കാഴ്ച ശക്തിയില്ലാതെയാണ് ഷൈജുവിന്റെ ജീവിതം. ലോട്ടറി വില്‍പ്പന നടത്തിയാണ് ഷൈജു അന്നം കണ്ടെത്തുന്നത്.
എന്നാല്‍ രണ്ടാം ശനിയാഴ്ചയാണെന്ന് അറിയാതെയാണ് ഷൈജു ലോട്ടറി വില്‍പ്പനയ്ക്ക് എത്തിയത്. എന്നാല്‍ ലോട്ടറി വാങ്ങാന്‍ ആളില്ലാതെ വന്നതോടെ ഷൈജുവിന് നിരാശയായി. എന്നാല്‍ ഇത് കണ്ട് സഹായത്തിന് എത്തിയത് മറ്റാരുമല്ല, കേരള പോലീസ് തന്നെയാണ്.
സിവില്‍ സ്റ്റേഷനു മുന്പില് സമരം നിയന്ത്രിക്കാന്‍ എത്തിയ അവര്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ ബാക്കിയായ ടിക്കറ്റുകളെല്ലാം വിലകൊടുത്ത് വാങ്ങുകയായിരുന്നു. ശേഷം ഷൈജു നിറപുഞ്ചിയോടെ മടങ്ങുകയായിരുന്നു.
Discussion about this post