അച്ഛന്റെ ചിത്രം ശരീരത്തില്‍ ടാറ്റു ചെയ്ത് ബിനീഷ് കോടിയേരി, ഒപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും, പുഞ്ചിരിയിലൂടെ പിന്തുണയുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്വന്തം അച്ഛന്റെ ചിത്രം ശരീരത്തില്‍ ടാറ്റു ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയുടെ ചിത്രമാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയെ. അച്ഛന്റെ ചിത്രത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കും ബിനീഷ് ശരീരത്തില്‍ ടാറ്റു ചെയ്തിട്ടുണ്ട്.

അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി അടിസ്ഥാനപ്പെടുത്തിയാണ് പച്ചകുത്തിയതെന്ന് ബിനീഷ് പറയുന്നു. ഉടുക്ക് എന്നത് കലയും അതില്‍ നിന്ന് പുറത്തുവരുന്ന ശബ്ദം അഞ്ച് ഭൂഖണ്ഡത്തിലെ വിപ്ലവ പോരാളികളെ അഭിവാദ്യം അര്‍പ്പിക്കുന്നതുമാണെന്ന് ബിനീഷ് വ്യക്തമാക്കി.

ഇത്തരമൊരു ബോധ്യത്തിലേക്കും ജീവിതത്തിലേക്കും തന്നെ നയിച്ചത് എന്റെ അച്ഛനായതുകൊണ്ടാണ് അച്ഛന്റെ ചിത്രം ടാറ്റു ചെയ്തതെന്നും മാനവികത മുറുകെ പിടിച്ച് മുന്നോട്ടുപോകാനുളള ആഹ്വാനം കൂടിയാണ് ഈ പച്ചകുത്തലെന്നും ബിനീഷ് പറയുന്നു.

സുഹൃത്ത് രാജഗോപാലാണ് ടാറ്റു ചെയ്തത്. ടാറ്റു കണ്ടപ്പോള്‍ അച്ഛന്റെ പിന്തുണ ഒരു പുഞ്ചിരിയായിരുന്നെന്ന് ബിനീഷ് പറഞ്ഞു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെയുള്ളു. ബാക്കിയെല്ലാം മാറിക്കൊണ്ടിരിക്കും. മൂന്നോട്ടുള്ള എന്റെ ജീവിതത്തില്‍ കൂടുതല്‍ എന്തെങ്കിലും ചേര്‍ക്കപ്പെടുമെങ്കില്‍ അതും ഞാന്‍ പച്ചകുത്തിയേക്കാമെന്നും ബിനീഷ് പറയുന്നു.

Exit mobile version