ഇടുക്കി: ദേവികുളത്തെ പട്ടയ നടപടികള്‍ ഊര്ജിതപ്പെടുത്തുവാന് ആവശ്യമായ നടപടികള്‍ സ്വകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ സബ് കളക്ടര്‍ രേണുരാജ് പറഞ്ഞു. കൈയ്യേറ്റങ്ങളെക്കുറിച്ചു അന്വേഷണം നടത്തുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. പട്ടയം വിതരണം ചെയ്യുന്ന നടപടികള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്നും അവര്‍ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി മൂന്നാറിലെ വിവിധ സ്ഥലങ്ങള്‍ സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടതി. വെള്ളിയാഴ്ച കുട്ടിയാര്‍വാലി, മൂന്നാര്‍ സെറ്റില്‍മെന്റ് കോളനി, ലക്ഷം കോളനി, എം.ജി കോളനി തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. പട്ടയം ലഭിക്കുന്നതിന് അര്‍ഹതപ്പെട്ടവരുടെ പേരു വിവരങ്ങള്‍ തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. ശബരിമലയിലെ സുരക്ഷാചുമതല നല്കപ്പെട്ട വി.ഏര്.പ്രേം കുമാര്‍ സ്ഥലം മാറി പോയ ഒഴിവിലാണ് ദേവികുളം സബ്കളക്ടറായി രേണുരാജ് ചുമതലയേറ്റത്.
ദേവികുളം തഹസിര്ദാര് പി.കെ.ഷാജി യും സബ് കളക്ടറോടൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാറിലെ കൈയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ഇടുക്കി ജില്ലയിലും എട്ടു വില്ലേജുകളിലും നിലനില്‍ക്കുന്ന ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മൂന്നാറിലെ പട്ടയവിതരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ കളക്ടര്‍ ചുമതലയേറ്റ് പട്ടയവിതരണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതോടെ കാലങ്ങളായി പട്ടയത്തിനു കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളുണരുകയാണ്.
Discussion about this post