കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഏഴ് പേരില്‍ നിന്നായി പിടിച്ചെടുത്തത്.
കാസര്‍കോട്, നാദാപുരം സ്വദേശികളാണ് കസ്റ്റംസിന്റെ പിടിയിലായത്. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം
കഴിഞ്ഞ ദിവസം രാത്രി ദുബായിയില്‍ നിന്നെത്തിയ ഫ്ളൈ ദുബായിയുടെയും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെയും വിമാനങ്ങളിലെത്തിയവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്.
Discussion about this post