ആവശ്യ സേവനങ്ങള്‍ മുടങ്ങരുത്; തിരുവനന്തപുരം നഗരത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ ഉത്തരവ് ഇറങ്ങി. ആവശ്യസര്‍വീസുകള്‍ തടസ്സങ്ങള്‍ ഇല്ലാത്ത തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാമെന്നാണ് പുതിയ ഉത്തരവ്. കോര്‍പ്പറേഷനിലെ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ ഉത്തരവ് ഇറക്കിയത്.

സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലും, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോര്‍ക്ക വകുപ്പുകളിലും 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണം. ആരോഗ്യവകുപ്പില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിക്കാം. മറ്റ് വകുപ്പുകളില്‍ അനിവാര്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഹാജരാകേണ്ടതുള്ളൂ.

നേരത്തെ, തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളും അടച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുടര്‍ന്നും അടച്ചിട്ടാല്‍ അവശ്യ സേവനങ്ങള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

Exit mobile version