മലപ്പുറം: മലപ്പുറത്ത് കൊവിഡ് ബാധിച്ച ഗര്‍ഭിണി മാസം തികയാതെ പ്രസവിച്ചു. പ്രസവത്തില്‍ മൂന്ന് കുട്ടികളും മരണപ്പെട്ടു. അഞ്ചാം മാസത്തിലാണ് യുവതി പ്രസവിച്ചത്്. വിദേശത്ത് നിന്നെത്തിയ യുവതിക്ക് കോട്ടക്കലില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഈ മാസം മുന്നിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയോടെ വേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. അതേസമയം, ഇന്നലെ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി.
ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.
Discussion about this post