കൊല്ലം; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ ഗൗരിക്കുട്ടിയെ (75) ആണു കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്.
സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ വീട്ടമ്മയെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കവേ 11നു രാവിലെ 11.30ന് തൊട്ടിക്കര കാവില്‍കടവ് ഭാഗത്ത് നാട്ടുകാരാണു മൃതദേഹം കണ്ടത്.
ഗൗരിക്കുട്ടിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, സഹായി, ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, മൃതദേഹം തിരിച്ചറിയാനെത്തിയ മകന് എന്നിവരെ നിരീക്ഷണത്തിലാക്കി.
Discussion about this post