മലപ്പുറം: തിരൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലിരുന്ന ആള് കുഴഞ്ഞ് വീണ് മരിച്ചു. തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വര്‍ കുഴഞ്ഞ് വീണ് മരിച്ചത്.
യുഎഇയില്‍ നിന്നെത്തിയ ഇയാള്‍ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post