കൊച്ചി: കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജക്കാട് എന്‍ആര്‍ സിറ്റി സ്വദേശിനി വത്സ(59) മരണപ്പെട്ടത്.
ഹൃദയ ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ശേഷം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് വത്സയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post