തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി വ്യാജപ്രചാരണങ്ങളാണ് ഉയര്‍ന്നത്. കൃത്രിമ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ന്യൂസ് 18 ചാനല്‍.
ചാനലിന്റെ ലോഗോയും സ്ക്രീന്‍ ഷോട്ടും ഉപയോഗിച്ചായിരുന്നു മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വ്യാജപ്രചരണ നടത്തിയത്. ന്യൂസ് 18 ചാനലിന്റെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച്, സ്വപ്നയും സന്ദീപും പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ നിന്നാണ് എന്നതടക്കമുള്ള വ്യാജപ്രചരണങ്ങളായിരുന്നു നടന്നത്.
സ്വപ്ന ഒളിവില്‍ കഴിഞ്ഞത് സിപിഎം നേതാക്കളുടെ ഒത്താശയോടെയാണെന്നും വ്യാജ പ്രചരണമുണ്ടായിരുന്നു. ചാനലിന്റെ ലോഗോയും സ്ക്രീന്‍ ഷോട്ടും ഉപയോഗിച്ചുകൊണ്ടുള്ള ത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.
”ഇതെല്ലാം കള്ളങ്ങളാണ്. വ്യാജമായി ഉണ്ടാക്കിയ സ്ക്രീന്‍ ഷോട്ടുകള്‍. ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കേണ്ടതല്ല ഞങ്ങളുടെ ലോഗോയും സ്ക്രീനും. ആരാണ് ഇതിന് പിന്നിലെങ്കിലും നിയമനടപടികള്‍ നേരിടേണ്ടി വരും. ഇത് സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും.” എന്ന് മാധ്യമപ്രവര്ത്തകന് സനീഷ് എളയടത്ത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
Discussion about this post