കോട്ടയം: കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ അടിസ്ഥാനത്തില്‍ വൈക്കം എംഎല്‍എ സികെ ആശ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. എംഎല്‍എ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ശനിയാഴ്ച അധ്യാപികയ്ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പഠനവിവരം അന്വേഷിച്ചെത്തിയതിന്റെ രണ്ടാമത്തെ ദിവസം വിദ്യാര്‍ത്ഥിനിയ്ക്ക് ടെലിവിഷന്‍ കൈമാറുന്ന പരിപാടിയില്‍ സികെ ആശയും പങ്കെടുത്തിരുന്നു. അധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായി എംഎല്‍എ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു.
ഇന്നലെ ചെമ്മനത്തുകരയിൽ പോസിറ്റീവ് ആയ ടീച്ചർ,തന്റെ വിദ്യാർത്ഥിയുടെ പഠന വിവരം അന്വേഷിക്കാൻ എത്തിയ വീട്ടിൽ രണ്ടാമത്തെ ദിവസം TV നൽകുവാൻ ഞാനും പോയിരുന്നു.അതിനാലാണ് ക്വാറന്റൈനിൽ പോകുവാൻ സ്വയം തീരുമാനമെടുത്തത്.ജാഗ്രതയോടെ നമുക്ക് കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാം
Discussion about this post