പെരിന്തല്‍മണ്ണ: ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും ഉണക്ക മീന്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചു. ഷൊര്‍ണൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ ഉണക്കമത്സ്യവുമായി പെരിന്തല്‍മണ്ണയിലെയും മഞ്ചേരിയിലെയും മാര്‍ക്കറ്റിലുമെത്തിയ പശ്ചാത്തലത്തിലാണ് മാര്‍ക്കറ്റ് അടച്ചു പൂട്ടിയത്. ചുമട്ടുതൊഴിലാളികള്‍ അടക്കം ക്വാറന്റൈനില്‍ പോകാന്‍ നഗരസഭ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.
ജൂലൈ ഏഴിനാണ് പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീന്‍ മൊത്ത വ്യാപാര കേന്ദ്രത്തില്‍ ലോറി ഡ്രൈവര്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ടൗണില്‍ തന്നെയുള്ള നിത്യ മാര്‍ക്കറ്റിലും എത്തിയതിനാല്‍ ഇവിടത്തെ രണ്ടു മാര്‍ക്കറ്റുകളും അടച്ചു.
ജൂലൈ ആറിന് രാത്രി 12.20 ന് മംഗലാപുരത്തു നിന്നും പുറപ്പെട്ട ലോറി ഡ്രൈവര്‍, ഏഴിന് പുലര്‍ച്ചെ 3.30 ന് മഞ്ചേരിയിലും പത്തോടെ പെരിന്തല്‍മണ്ണയിലും ശേഷം വാണിയംകുളത്തും ഉണക്കമീനുമായെത്തുകയായിരുന്നു.
നിത്യ മാര്‍ക്കറ്റില്‍ ഏതാനും ചെറുകിട കച്ചവടക്കാരുമായി ഇടപഴകുകയും ലഘുഭക്ഷണശാലയില്‍ എത്തുകയും ചെയ്തു.