മഞ്ചേരി: കൊവിഡ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ജില്ലയ്ക്ക് കരുത്ത് പകര്‍ന്ന് കൊവിഡ് മുക്തര്‍. ആന്റിബോഡി ചികിത്സയായ പ്ലാസ്മാ തെറാപ്പിക്ക് 22 കോവിഡ് മുക്തര്‍ പ്ലാസ്മ നല്കി. മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് ഭേദമായ 22 പേരാണ് വീണ്ടും ആശുപത്രിയില്‍ എത്തിയത്.
ശനിയാഴ്ച രാവിലെയാണ് ഡോ. ഷിനാസ് ബാബുവിന്റെ സന്ദേശത്തെ തുടര്‍ന്ന് രോഗമുക്തി നേടിയ 22 പേര് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മടങ്ങിയെത്തിയത്. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നതിന്റെ ചാരിഥാര്ത്ഥ്യമുണ്ടെന്നും കൊവിഡ് രോഗികളുടെ ജീവന് രക്ഷിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ അറിയിച്ചു.
കൊവിഡ് വിമുക്തരായവരില്‍ നിന്നാണ് കൊവിഡ് രോഗാണുവിനെതിരായ ആന്റിബോഡി ചികിത്സയുടെ ഭാഗമായ പ്ലാസ്മ ലഭ്യമാക്കുനന്ത്. കൊവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവില്‍ പ്ലാസ്മ ശേഖരിക്കണം. പതിനെട്ടിനും അമ്ബതിനും ഇടയില്‍ പ്രായവും 55 കിലോയിലധികം ഭാരവുമുള്ള കൊവിഡ് വിമുക്തരില്‍ നിന്ന് മാത്രമാണ് പ്ലാസ്മ ശേഖരിക്കുന്നത്.
Discussion about this post