സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കാസര്‍കോട് പത്ത് മാര്‍ക്കറ്റുകള്‍ അടച്ചു

കാഞ്ഞങ്ങാട്: സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പത്ത് മാര്‍ക്കറ്റുകള്‍ അടച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട്, കാലികടവ്, ചെര്‍ക്കള, തൃക്കരിപ്പൂര്‍, നീലേശ്വരം, ഉപ്പള, മജീര്‍പ്പള്ള എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളാണ് അടച്ചത്.

ജൂലൈ 17വരെ ഇവിടുത്തെ കടകള്‍ അടച്ചിടണമെന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം സമ്പര്‍ക്കത്തിലൂടെ പതിനൊന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗം സ്ഥിരീകരിച്ച പലരുടെയും ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

Exit mobile version