കോട്ടയം: താഴത്തങ്ങാടിയില്‍ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65) മരിച്ചു. ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു.
ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി മുഹമ്മദ് സാലി (65), ഷീബ (60) എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളില്‍ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരുക്കേറ്റ സാലി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ താഴത്തങ്ങാടി പാറപ്പാടം വേളൂര്‍ കരയില്‍ മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post