തൃശ്ശൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. അരിമ്പൂര്‍ സ്വദേശി വല്‍ത്സലയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ വീട്ടമ്മയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് എടുക്ക സാമ്പിളിന്റെ ഫലമാണ് പോസ്റ്റീവ് ആയത്. ഇതോടെ കൊവിഡ് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലം വരും മുന്‍പാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു സംസ്‌കാരം. കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. എന്നാല്‍ ഇവരില്‍ നിന്നാകാം വത്സലയ്ക്ക് രോഗം പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version