ഗുരുവായൂര്‍: 84-ാഠ പിറന്നാള്‍ ആഘോഷിക്കുന്ന ബഹുമുഖ പ്രതിഭയായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയെ വീട്ടിലെത്തി ഗുരുവായൂര്‍ കെവി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ആദരിച്ചു. കവി,സിനിമാ ഗാനരചയിതാവ്, പത്രപ്രവര്ത്തകന്, തിരക്കഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലെല്ലാം പ്രസിദ്ധനാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി.
കണ്ടാണശ്ശേരി ചൊവ്വല്ലൂരിലെ വീട്ടിലാണ് കൃഷ്ണന്‍കൂട്ടി താമസിക്കുന്നത് . സാംസ്ക്കാരിക മന്ത്രി എ കെ ബാലന് , നടന് നെടുമുടി വേണു, പി വി ചന്ദ്രന് ,പിവി ഗംഗാധരന് എന്നിവര്‍ ടെലഫോണില്‍ ചൊവ്വല്ലൂര്‍ കൃഷ്ണകുട്ടിക്ക് ആശംസകള്‍ നേര്‍ന്നു
Discussion about this post