കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം തേടി ഹൈക്കോടതിയില്‍. ചിത്തിര ആട്ടവിശേഷദിവസം സന്നിധാനത്ത് അന്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ച കേസിലാണ് സുരേന്ദ്രന് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പോലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും സുരേന്ദ്രന് നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Discussion about this post